മൂവാറ്റുപുഴ: ഭാരത് ജോഡോ യാത്രയുമായി രാഹുൽ ഗാന്ധി കാശ്മീരിൽ എത്തിയപ്പോൾ സുരക്ഷ പിൻവലിച്ചതിനെതിരെ കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യുഡിഎഫ് മൂവാറ്റുപുഴ നിയോജക മണ്ഡലം ചെയർമാൻ കെ.എം. സലിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ആക്ടിംഗ് പ്രസിഡന്റ് കെ.പി. ജോയി അധ്യക്ഷത വഹിച്ചു. സാബു വാഴയിൽ, കബീർ പുക്കടശേരിൽ, റീന സജി, ഷാജി പാലപ്പുറം, എബി പൊങ്ങണത്തിൽ, അബു പെരുമറ്റം, കെ.എം. പരീത്, ബിജു പുളിക്കൻ, ഷെമീർ മഞ്ഞള്ളൂർ, ഹിപ്പ്സണ് ഏബ്രഹാം, അഷറഫ് പുല്ലൻ, ജിക്കു വർഗീസ്, ഷഫാൻ ആവോലി, സുബൈർ കുരുട്ടുകാവിൽ, സാജു കടാതി തുടങ്ങിയവർ പ്രസംഗിച്ചു.