വാഴക്കുളം: സ്കൂൾ മുറ്റത്തുനിന്ന് കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി സത്യസന്ധതയുടെ പാഠം പകർന്ന് വിദ്യാർഥിനികൾ. കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ എൽഡയും ഗൗരിനന്ദനയുമാണ് സ്വർണമാല തിരികെ നൽകിയത്.
കഴിഞ്ഞ ബുധനാഴ്ച ക്ലാസ് ഇടവേള സമയത്താണ് സ്കൂൾ മുറ്റത്തുനിന്ന് സ്വർണമാല കളഞ്ഞുകിട്ടിയത്. ആരുടേതെന്ന് അറിയാത്ത മാല ഇരുവരും പ്രധാനാധ്യാപകനായ ഷാബു കുര്യാക്കോസിനെ ഏൽപ്പിച്ചു.
സ്കൂളിലെ തന്നെ ആറാം ക്ലാസ് വിദ്യാർഥിനി ഏയ്ഞ്ചൽ ജിജോയുടേതായിരുന്നു മാല. സ്കൂൾ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് 10 ഗ്രാം തൂക്കം വരുന്ന മാല നഷ്ടപ്പെട്ട വിവരം ഏയ്ഞ്ചലിന്റെ മാതാപിതാക്കൾ അറിയുന്നത്. ബാഗും മറ്റും പരിശോധിച്ചെങ്കിലും മാല കണ്ടെത്താൻ മാതാപിതാക്കൾക്കു കഴിഞ്ഞില്ല.
വെള്ളിയാഴ്ച സ്കൂളിലെത്തിയപ്പോഴാണ് വിദ്യാർഥിനികൾക്ക് മാല ലഭിച്ചതായുള്ള വിവരം ഏയ്ഞ്ചലിന്റെ മാതാപിതാക്കൾ അറിയുന്നത്. കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കരയുടെ സാന്നിധ്യത്തിൽ ഇന്ന് പ്രധാനാധ്യാപകൻ ഷാബു കുര്യാക്കോസ് മാല ഉടമസ്ഥർക്ക് കൈമാറും. എൽഡയ്ക്കും ഗൗരിനന്ദനയ്ക്കും യോഗത്തിൽ അനുമോദനവും നൽകും. കടവൂർ തെരുവയിൽ ബിജുവിന്റെയും സോഫിയുടെയും മകളാണ് എൽഡ. ഈസ്റ്റ് കലൂർ കാരുകുന്നേൽ ബിജേഷിന്റെയും അനിതയുടെയും മകളാണ് ഗൗരിനന്ദന.