കോതമംഗലം: രൂപതയിലെ കെസിവൈഎം അംഗങ്ങൾക്കായി കോതമംഗലം കത്തീഡ്രൽ യൂണിറ്റ് സംഘടിപ്പിച്ച കോതമംഗലം കത്തീഡ്രൽ എവർ റോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കെസിവൈഎം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ യൂണിറ്റ് ജേതാക്കളായി. 10000 രൂപയും എവറോളിംഗ് ട്രോഫിയുമാണ് ജേതാക്കൾക്ക് ലഭിച്ചത്. കോതമംഗലം രൂപതയിലെ 27 ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.
രണ്ടാം സ്ഥാനം 6000 രൂപയും എവർ റോളിംഗ് ട്രോഫിയും ലഭിച്ചത് കെസിവൈഎം കോലടി ഇടവകയ്ക്കാണ്. മൂന്നാം സ്ഥാനം 4000 രൂപയും എവറോളിംഗ് ട്രോഫിയും കെസിവൈഎം കുളപ്പുറം സ്വന്തമാക്കി. കോതമംഗലം രൂപത വിശ്വാസ പരിശീലന ഡയറക്ടർ, ഫാ. ജോസഫ് കല്ലറയ്ക്കൽ, കോതമംഗലം കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറന്പിൽ, ആധ്യാത്മിക പിതാവായ ഫാ. ജോണ്‍ മറ്റപ്പള്ളിൽ, ഫാ. സിറിൽ വള്ളംകുന്നേൽ, ഫാ. ജീവൻ മഠത്തിൽ, കെസിവൈഎം ഫൊറോന ആനിമേറ്റർ സിസ്റ്റർ മരിയൻസി, ശോഭന സ്കൂൾ മദർ സിസ്റ്റർ മോഡസ്റ്റ, ചെറിയാൻ തെക്കേക്കര, ടോമി കുടിയാറ്റ്, നോയിസണ് തെക്കേകുന്നേൽ എന്നിവർ സമ്മാനം വിതരണം ചെയ്തു.
മികച്ച കളിക്കാരനായി കോതമംഗലം കത്തീഡ്രൽ ഇടവകയുടെ ആന്റണി കെ. ബെന്നിയും മികച്ച ഗോളിയായി അഖിൽ രാജുവും മികച്ച ഡിഫൻഡറായി കെസിവൈഎം കോലടിയുടെ ജെയിംസ് ജോണ്‍സണും സ്പെഷൽ പെർഫോമറായി കെസിവൈഎം കുളപ്പുറത്തിന്റെ ജോർജും തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിന് കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റായ ആന്റണി കൂളിയാടനും കോ ഓർഡിനേറ്റേഴ്സായ തോമസ് സാജുവും അഖിൽ രാജുവും മറ്റ് ഭാരവാഹികളും നേതൃത്വം നൽകി.