കൊച്ചി: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആ സമ്പദ് വ്യവസ്ഥയുടെ എന്‍ജിനാണ് ഇവിടുത്തെ ബാങ്കിംഗ് മേഖലയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബിന്റെ ബാങ്കിംഗ് എക്സലന്‍സ് ആന്‍ഡ് എഎംപി, ബിസ്നസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് കൊച്ചി ലെ മെറിഡിയനില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിഷ്ക്രിയ ആസ്തിയുടെ അളവ് ഇനിയും കുറയ്ക്കുന്നതിനുള്ള ശ്രമം തുടരേണ്ടതുണ്ട്. സാധാരണക്കാരിലേക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ സ്ലാഹനീയമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് പ്രസിഡന്റ് വി. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. അവാര്‍ഡ് ജേതാവ് ഗോകുലം ഗോപാലനെ മുന്‍ പ്രസിഡന്റ് ജോസ് വി. ജോസഫ് പരിചയപ്പെടുത്തി. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, ക്ലബ് മുഖ്യ രക്ഷാധികാരി അബ്രഹാം തരിയന്‍, ജനറല്‍ സെക്രട്ടറി കെ.യു. ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.