ചെറായി: അനധികൃതമായി കൈവശംവച്ച 12 ലിറ്റർ ഇന്ത്യൻ നിർമത വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. പള്ളിപ്പുറം ചെറായി ഒഎല്‍എച്ച് കോളനിയിൽ നികർത്തിൽ രാജേഷി(കുഞ്ഞൻ-42)നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. ഒഎല്‍എച്ച് കോളനി കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.
ഇയാളുടെ പക്കൽനിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന അര ലിറ്റർ വീതമുള്ള 24 കുപ്പി വിദേശമദ്യം പിടികൂടി. പ്രദേശത്തെ ഉത്സവത്തോടനുബന്ധിച്ച് വില്‍ക്കുന്നതിനായി സൂക്ഷിച്ചിരുന്നവയാണ് ഇവയെന്ന് പ്രതി പോലീസിനോടു പറഞ്ഞു.
മുനമ്പം സിഐ എ.എല്‍. യേശുദാസ്, എസ്ഐ വി.കെ. ശശികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.