കൊച്ചി: സ്റ്റുഡന്റ്സ് ബിനാലെയിലെ ‘അര്‍ബന്‍ മിത്ത്സ്' എന്ന കലാവതരണത്തില്‍ കൊച്ചിക്കാരി സി.എസ്. നൗറിന് പ്രമേയമാക്കുന്നത് ജന്മനാടിന്റെ വാമൊഴി പുരാവൃത്തം. പ്രദേശിക പുരാത കഥാപാത്രങ്ങളായ കാപ്പിരിമുത്തപ്പന്, നാമിയ മൂത്ത, കുഞ്ഞിമരക്കാര്‍ എന്നിവരുടെ ചരിത്ര പശ്ചാത്തലങ്ങള്‍ അന്വേഷിക്കുകയാണ് ഗുജറാത്ത് ഗാന്ധിനഗര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗിലെ മാസ്റ്റര്‍ ഓഫ് ഫോട്ടോഗ്രാഫി ഡിസൈനിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥിനി നൗറിന്.
പതിനേഴാം നൂറ്റാണ്ടില്‍ ഡച്ചുകാരുടെ വരവോടെ കേരളതീരത്തുനിന്നു പൊടുന്നനെ പലായനത്തിനു നിര്‍ബന്ധിതരായ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെ തങ്ങളുടെ ധനമെല്ലാം പിന്നീട് വീണ്ടെടുക്കാമെന്ന വിചാരത്തില്‍ പലയിടങ്ങളിലായി കുഴിച്ചിട്ടു. നിധികാക്കാനും പ്രേതഭയം മൂലം മറ്റാരും അത് അപഹരിക്കാതിരിക്കാനുമായി നിധിക്കൊപ്പം കിഴക്കന്‍ ആഫ്രിക്കയില്‍നിന്നു കൊണ്ടുവന്നിരുന്ന തങ്ങളുടെ ‘കാപ്പിരി' അടിമകളില്‍ ഓരോരുത്തരെ കുഴിച്ചിട്ടെന്നുമുള്ള വിശ്വാസത്തില്‍ നിന്നാണ് കാപ്പിരിമുത്തപ്പന് സങ്കല്പം രൂപപ്പെട്ടത്.
ഫോട്ടോഗ്രാഫുകളും ചാര്‍ക്കോള്‍ അനിമേഷനും ഉള്‍പ്പെട്ട വീഡിയോ പ്രതിഷ്ഠാപനമാണ് ‘അര്‍ബന്‍ മിത്ത്സ്'. ‘ബ്രാസ് ബജാ' എന്ന മറ്റൊരു കലാവിഷ്കാരവും നൗറിന്റേതായുണ്ട്. അഹമ്മദാബാദിലെ വിവാഹ സീസണുകളില്‍ ബ്രാസ് എന്ന സംഗീതോപകരണം ഉപയോഗിച്ച് ബാന്‍ഡ് വാദ്യം ചെയ്യുന്നവരെക്കുറിച്ചുള്ള അന്വേഷണവും അവതരണവുമാണ് ‘ബ്രാസ് ബജാ'.
മഹാരാഷ്ട്രയിലെ അമരാവതിയില്‍നിന്നുള്ള കര്‍ഷകരാണ് അഹമ്മദാബാദിലെ വിവാഹ സീസണായ ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ കാലത്ത് അവിടേക്കെത്തി ബ്രാസ് ബാന്‍ഡ് അവതരിപ്പിക്കുന്നത്. ആറുമാസം കര്‍ഷകരായും ആറുമാസം ബാന്‍ഡ് വാദ്യക്കാരായുമുള്ള ആ സമൂഹത്തിന്റെ സമാന്തര ജീവിതവും സംഗീതവും ഒരു തനത് സമൂഹത്തെ സൃഷ്ടിക്കുന്നതും ഫോട്ടോഗ്രാഫുകളുടെ വേറിട്ട വിന്യാസത്തിലൂടെ നൗറിന് സ്റ്റുഡന്റ്സ് ബിനാലെയില്‍ അവതരിപ്പിച്ചിരിക്കുന്നു. മട്ടാഞ്ചേരി കെവിഎന്‍ ആര്‍ക്കേഡിലാണ് രണ്ടു അവതരണങ്ങളും.
ബിനാലെയില്‍ ‘മുദ്ര' ശില്പശാലകള്
കൊച്ചി: ബിനാലെയുടെ കബ്രാള്‍ യാര്‍ഡ് ആര്‍ട്ട്റൂമില്‍ ഇല, വേര്, പൂക്കള്‍ തുടങ്ങി വിവിധ സസ്യഭാഗങ്ങള്‍ ഉപയോഗിച്ച് കടലാസിലും തുണിയിലും കളിമണ്ണിലും മുദ്രണം സാധ്യമാക്കുന്ന ‘മുദ്ര' ഇക്കോ പ്രിന്റ്സ് ശില്പശാല ഇന്ന് നടക്കും. രാവിലെ മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന ശില്പശാലയ്ക്ക് പൂജ ജയന് നേതൃത്വം നല്‍കും.
പ്രകൃതിയുമായി കൂടുതല്‍ അടുപ്പമുണ്ടാക്കുന്നതിനും തദ്ദേശ സസ്യങ്ങളെ അടുത്തറിയുന്നതിനും ലക്ഷ്യമിടുന്ന പരിശീലന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ശില്പശാലകളില് പങ്കെടുക്കാം. ഫോണ്‍: 9770633845, 9544888562.