മലപ്പുറം: ജില്ലയിൽ ജനപ്രിയ സർവീസുകളായ തിരൂർ-മഞ്ചേരി റൂട്ടിൽ അടക്കം വെട്ടിക്കുറച്ച കെഎസ്ആർടിസി സർവീസ് പുനഃസ്ഥാപിക്കണമെന്നും സബ് ഡിപ്പോയിൽ യാത്രക്കാർക്ക് പ്രാഥമിക സൗകര്യങ്ങളൊരുക്കണമെന്നും ജില്ലാ യൂത്ത് കോണ്ഗ്രസ് കമ്മിറ്റി അറിയിച്ചു. തിരൂർ -മഞ്ചേരി റൂട്ടിൽ ഇരുപതോളം സർവീസുകളുണ്ടായിരുന്നിടത്ത് നിലവിൽ രണ്ടു സർവീസുകൾ മാത്രമാണുള്ളത്.
പെരിന്തൽമണ്ണയിൽ നിന്നു വളാഞ്ചേരിയിലേക്കും കോട്ടക്കലിലേക്കും മലപ്പുറത്ത് നിന്നു പരപ്പനങ്ങാടിയിലേക്കും ഉണ്ടായിരുന്ന സർവീസുകളും നിർത്തലാക്കി. ഏറെ ജനപ്രിയ സർവീസുകളായിരുന്ന ബംഗളുരൂ, മൈസൂരു, മധുര റൂട്ടുകളും നിർത്തലാക്കി. വളരെയേറെ യാത്രക്കാരുള്ള ഈ റൂട്ടുകളിൽ പ്രയാസത്തോടെയാണ് ജനങ്ങൾ സ്വകാര്യബസുകളെ ആശ്രയിക്കുന്നത്.
സർക്കാർ-അർധസർക്കാർ ജീവനക്കാർ കൂടുതലും ഉപയോഗപ്പെടുത്തുന്ന റൂട്ടുകൾ കൂടിയാണിത്. സ്ത്രീകളും കുട്ടികളും യാത്രക്ക് ആശ്രയിക്കുന്ന മലപ്പുറം സബ് ഡിപ്പോയിൽ അടിസ്ഥാന പ്രാഥമിക സൗകര്യങ്ങൾ ഒരുക്കണമെന്നും യൂത്ത് കോണ്ഗ്രസ് ആവശ്യപ്പെട്ടു.
നിർത്തിവച്ച സർവീസുകൾ യുദ്ധകാലടിസ്ഥാനത്തിൽ പുന:സ്ഥാപിച്ചില്ലെങ്കിൽ ജില്ലാ യൂത്ത് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമര പാരന്പരകളുമായി മുന്നോട്ടു പോകുമെന്നു ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി മുന്നറിയിപ്പ് നൽകി.