മഞ്ചേരി : മരം തലയിൽ വീണു ഗൃഹനാഥൻ മരിച്ചു. നെല്ലിക്കുത്ത് മുണ്ടക്കോട് കോൽക്കാരൻ ഉമ്മർ (62) ആണ് മരിച്ചത്. മരംമുറി ജോലിക്കാരനായ ഉമ്മർ നെല്ലിക്കുത്ത് പാലത്തിനടുത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കേ മരം തലക്ക് വന്നടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ : എ.വി മൈമൂന. മക്കൾ :സിറാജ്, ഫാത്തിമ , സുഹ്റ, ജസീല, ഷരീഫ.