+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്മൈ​ൽ പ്ലീ​സ്...

അ​ർ​ബു​ദ​ത്തെ തോ​ൽ​പ്പി​ച്ച് ര​സ​ത​ന്ത്ര ക്ലി​ക്ക്!തൃ​ശൂ​ർ: അ​ർ​ബു​ദ​കോ​ശ​ങ്ങ​ളെ തെ​ര​ഞ്ഞു​പി​ടി​ച്ചു ന​ശി​പ്പി​ക്കു​ന്ന ര​സ​ത​ന്ത്ര ക്ലി​ക്കു​മാ​യി പാ​ലാ സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്എ​സി​ലെ
സ്മൈ​ൽ പ്ലീ​സ്...
അ​ർ​ബു​ദ​ത്തെ തോ​ൽ​പ്പി​ച്ച്
ര​സ​ത​ന്ത്ര ക്ലി​ക്ക്!

തൃ​ശൂ​ർ: അ​ർ​ബു​ദ​കോ​ശ​ങ്ങ​ളെ തെ​ര​ഞ്ഞു​പി​ടി​ച്ചു ന​ശി​പ്പി​ക്കു​ന്ന ര​സ​ത​ന്ത്ര ക്ലി​ക്കു​മാ​യി പാ​ലാ സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്എ​സി​ലെ റി​ച്ചു ജോ​വാ​റ്റും നി​ര​ഞ്ജ​ന ര​തീ​ഷും പ​റ​യു​ന്നു സ്മൈ​ൽ പ്ലീ​സ്..! നൊ​ബേ​ൽ പു​ര​സ്കാ​രം നേ​ടി​യ ക്ലി​ക്ക് കെ​മി​സ്ട്രി​യി​ലെ ശ്ര​ദ്ധേ​യ ക​ണ്ടെ​ത്ത​ലി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യ​മാ​ണ് ഇ​രു​വ​രും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത​ല ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ര​സ​ത​ന്ത്രം ദ​ക്ഷി​ണേ​ന്ത്യ​ൻ ശാ​സ്ത്ര​മേ​ള​യി​ലും തി​ള​ങ്ങു​ക​യാ​ണ്.
കാ​ൻ​സ​ർ ബാ​ധി​ക്കാ​ത്ത കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ചി​കി​ത്സാ​രീ​തി ക്ലി​ക്ക് കെ​മി​സ്ട്രി​യി​ലൂ​ടെ സാ​ധ്യ​മാ​ക്കി​യ കെ. ​ബാ​രി ഷാ​ർ​പ്ല​സ്, ക​രോ​ളി​ൻ ആ​ർ ബെ​ർ​ടോ​സി, മോ​ർ​ട്ട​ൻ മെ​ൽ​ഡ​ൽ എ​ന്നീ ശാ​സ്ത്ര​ജ്ഞ​ർ​ക്കു ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ നൊ​ബേ​ൽ പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ മാ​ത്രം തെ​ര​ഞ്ഞു​പി​ടി​ച്ചു ന​ശി​പ്പി​ക്കാ​ൻ ആ​ന്‍റി ബോ​ഡി ഡ്ര​ഗ് കോ​ഞ്ചി​ഗേ​റ്റ് മ​രു​ന്നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​രു​ന്ന് കാ​ൻ​സ​ർ കോ​ശ​ങ്ങ​ളെ ടാ​ർ​ഗ​റ്റ് ചെ​യ്യു​ന്ന​തും ന​ശി​പ്പി​ക്കു​ന്ന​തു​മെ​ല്ലാം ചു​റു​ചു​റു​ക്കോ​ടെ​യാ​ണ് ഇ​രു​വ​രും അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.