ചാലക്കുടി: സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂ സിയത്തിന്റെ മേഖല ശാസ്ത്ര കേന്ദ്രത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് 2021 - 22 വർഷത്തെ പ്ലാൻ ഫണ്ട് രണ്ടു കോടി ചെലവഴിച്ച് സന്ദർശകർക്കായി നിർമിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ശാസ്ത്ര കേന്ദ്രത്തിലെ പ്ലാനിറ്റോറിയം വരുന്ന വേനൽ അവധിക്കാലത്ത് വിദ്യാർഥികൾക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്ലാനിറ്റോറിയത്തിന്റെ ചോർച്ച മാറ്റാൻ നിർമാണ കരാറുകാരായ ഫാബിറ്റാറ്റിനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ ഇത്തരം ഗാസ്ത്ര കേന്ദ്രങ്ങൾക്കു കഴിയുമെന്നും മന്ത്രി തുടർന്നു പറഞ്ഞു. സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ എബി ജോർജ്, മുൻ എംഎൽഎ ബി.ഡി. ദേവസി, നഗരസഭ കൗണ്‍സിലർമാരായ സി.എസ്. സുരേഷ്, സൗമ്യ വിനേഷ്, സയന്റിഫിക് ഓഫീസർ സിറിൾ കെ.ബാബു, എസ്.എസ്. സോജു എന്നിവർ പ്രസംഗിച്ചു.