ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിൽ നടന്ന കൊച്ചി ബ്ലൂ സ്പൈകേർസ് ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള ഇന്റർ കോളീജിയറ്റ് വനിതാ വോളിബാൾ ചാന്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് ചാന്പ്യന്മാരായി. ഫൈനലിൽ പാലാ അൽഫോൻസ കോളജിനെ തോൽപ്പിച്ചു. ഫൈനലിൽ ഇന്ത്യൻ പ്രാഫഷണൽ വോളിബോൾ ലീഗിൽ കളിക്കുന്ന വിദേശ താരങ്ങൾ അടങ്ങിയ കൊച്ചി ബ്ലൂ സ്പൈകേർസ് ടീമിലെ എല്ലാ കായികതാരങ്ങളും സന്നിഹിതരായിരുന്നു.
സമ്മാനദാനം തൃശൂർ ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. എലൈസ അധ്യക്ഷത വഹിച്ചു. കായിക വിഭാഗം മേധാവി ഡോ. സ്റ്റാലിൻ റാഫേൽ, തുഷാർ ഫിലിപ്പ്, ജനറൽ ക്യാപ്റ്റൻ ശില്പ ഷാജി എന്നിവർ പ്രസംഗിച്ചു.