ഇരിങ്ങാലക്കുട: കല്ലേറ്റുംകര ബിവിഎം ഹൈസ്കൂൾ വാർഷികാഘോഷത്തിൽ പൂർവ വിദ്യാർഥിയായി ആദരം ഏറ്റുവാങ്ങുന്ന സന്ദർഭത്തിൽ പിതാവിനെക്കൂടി വേദിയിലേക്ക് വരുത്തി ഒപ്പം നിർത്തി പ്രവാസി ബിസിനസുകരാൻ ഷാജു വാലപ്പൻ. അവശ കലാകാരന്മാർക്ക് അവസരവും പ്രോത്സാഹനവും നൽകാൻ വാലപ്പൻ ക്രിയേഷൻ എന്ന സ്ഥാപനം തുടങ്ങുകയും നിരവധി ജീവകാരുണ്യ പ്രവർനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്യുന്ന പൂർവ വിദ്യാർഥിയെന്ന നിലയിലാണു ഷാജുവിനെ മന്ത്രി ഡോ. ആർ. ബിന്ദു ആദരിച്ചത്.
ആദരം ഏറ്റുവാങ്ങാൻ വേദിയിലെത്തിയ ഷാജു സ്കൂളിലെ മുൻ ജീവനക്കാരൻ കൂടിയായ പിതാവ് ചെറിയക്കുട്ടി അന്തോണിയെക്കൂടി സ്റ്റേജിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. പ്രായത്തിന്റെ അവശതകൾ അവഗണിച്ച് അപ്പൻകൂടി വേദിയിലെത്തിയതോടെ സദസൊന്നടങ്കം ഹർഷാരവം മുഴക്കി.