ഇരിങ്ങാലക്കുട: രൂപത ല്യൂമൻ യൂത്ത് സെന്റർ സംഘടിപ്പിച്ച അഞ്ചാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ അന്പഴക്കാട് ഇടവകയിലെ ആന്റണി തോമസ് ഒരുക്കിയ "സാഗ' മികച്ച ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി. ഇതേ ഇടവകയിലെ അഖിൽ ജോസിന്റെ "വാതിൽ' രണ്ടാമതെത്തി. താഴെക്കാട് ഇടവക ഒരുക്കിയ "നിയോഗം' മികച്ച മോട്ടിവേഷൻ ചിത്രമായും പേരാന്പ്ര ഇടവകയിലെ ജോവിൻ തയാറാക്കിയ "ഗിഫ്റ്റ് ഓഫ് ഗോഡ്' ബെസ്റ്റ് ട്രീറ്റ്മെന്റ് ഫിലിമായും മൂന്നുമുറി ഇടവകയിലെ ക്രിസ്റ്റിൻ ബാബു തയാറാക്കിയ "അമ്മ' മികച്ച ഇമോഷണൽ ഫിലിമായും തെരഞ്ഞെടുക്കപ്പെട്ടു.
സാഗയിലെ അനിൽ തോമസ് നല്ല നടനും ആന്റണി തോമസ് മികച്ച സംവിധായകൻ, എഡിറ്റർ, സഹനടൻ എന്ന പുരസ്കാരങ്ങളും കരസ്ഥമാക്കി. വാതിലിലെ പ്രിയ ദുബേ മികച്ച നടിയും അക്ഷയ് ഡേവിസ് മികച്ച സിനിമാറ്റോഗ്രാഫർ അവാർഡും അമ്മയിലെ ജോഷ്വാ സാജൻ മികച്ച ബാലനടനുള്ള അവാർഡും കരസ്ഥമാക്കി. മുരിങ്ങൂർ ഡിംസ് മീഡിയ കോളജിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിഷപ് മാർ പോളി കണ്ണൂക്കാടൻ വിജയികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഡിംസ് കോളജ് ഡയറക്ടർ ഫാ. ടോമി പുന്നശേരി ആശംസയർപ്പിച്ചു. സഹൃദയ കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സമ്മാനങ്ങൾ സ്പോണ്സർ ചെയ്തു.
ഫാ. ജോഷി കല്ലേലി, ഫാ. ലിജു മഞ്ഞപ്രക്കാരൻ, ബ്രദർ ബിജീഷ്, തോമസ് ലോനപ്പൻ, ജിജി പടമാടൻ, ജോയ് അരിക്കാട്ട്, ജേക്കബ്, അഡോണ്‍ എന്നിവർ നേതൃത്വം നൽകി.