ഇരിങ്ങാലക്കുട: മുരിയാട് പ്രവർത്തിക്കുന്ന എംപറർ ഇമ്മാനുവൽ ട്രസ്റ്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ നടന്ന സത്യഗ്രഹം അഖിലേന്ത്യ ഓർഗനൈസിംഗ് സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മത സൗഹാർദം തകർക്കുന്ന രീതിയിലാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെന്നും ഈ പ്രദേശത്തെ ജനങ്ങളിൽ സ്പർധകൾ ഉടലെടുക്കുന്നതിനും വിഭാഗീയത വളർത്തുന്നതിനും ഈ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കാരണമായിട്ടുള്ളതായും നാട്ടുകാർ ആരോപിച്ചു.
കർമസമിതി എന്ന പേരിൽ നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചിട്ടുണ്ട്. ഈ ആക്ഷൻ കൗണ്‍സിലിന്റെ നേൃത്വത്തിൽ നാളെ മുരിയാട് പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ച് നടക്കും. മുരിയാട് പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. എംപറർ ട്രസ്റ്റിന് അനധികൃതമായി പല കാര്യങ്ങളിലും എല്ലാവിധ ഒത്താശകളും ഭരണസമിതി നൽകുന്നുവെന്നാരോപിച്ചാണു മാർച്ച്. മൂന്നാഴ്ചമുന്പ് കാറിൽ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിനു നേരേ ക്രൂര ആക്രമണം നടന്നിരുന്നു. ഇതേത്തുടർന്ന് ഈ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു.