കൊച്ചി: സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൊരട്ടി, പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ മെഗാ അലുമ്നി മേള 2023 നടത്തി. സംഗമത്തിൽ കോളജിലെ അധ്യാപകരും വിദ്യാർഥികളും മുൻ അധ്യാപകരും 350 പൂർവ വിദ്യാർഥികളും പങ്കെടുത്തു.
കോളജ് എക്സിക്യുട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. കെ.ജെ. പോളച്ചൻ ഏവരേയും സ്വാഗതം ചെയ്തു. ചടങ്ങിൽ കോളജ് ഫൗണ്ടർ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ പൂർവ വിദ്യാർഥികളോട് സംവദിച്ചു. മുൻ പ്രിൻസിപ്പൽ ഫാ.സജി പീറ്റർ, മുൻ എക്സിക്യുട്ടീവ് ഡയറക്ടറായിരുന്ന ഫാ. ജോസ് ഇടശേരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പൂർവ വിദ്യാർഥികൾ ഫാ. സെബാസ്റ്റ്യൻ കളപ്പുരയ്ക്കലിനെയും ഫാ. ജോസ് ഇടശേരിയേയും പൊന്നാടയണിയിച്ച് ആദരിച്ചു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർഥികളെ ആദരിച്ചു. പൂർവ വിദ്യാർഥികൾക്കും കോളജിലെ നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്ന അലുമ്നി പ്രിവിലേജ് കാർഡും സ്നേഹസമ്മാനവും നൽകി.