കൊച്ചി: ശമ്പള വിവാദം കെട്ടടങ്ങും മുന്‍പേ അടുത്ത വിവാദത്തില്‍പ്പെട്ട യുവജന കമ്മീഷന് അധ്യക്ഷ ചിന്താ ജെറോമിനെതിരെ യൂത്ത് കോണ്‍ഗ്രസ് സെന്‍ട്രല്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവാണ് ചിന്ത ജെറോമിനെ വീണ്ടും വിവാദത്തിലാക്കിയത്. വാഴക്കുല എന്ന കവിത സമാഹാരം രചയിതാവ് ചങ്ങമ്പുഴ എന്ന സ്ഥാനത്തു വൈലോപ്പിള്ളി എന്നു തെറ്റായി തന്റെ പ്രബന്ധത്തില്‍ ചേര്‍ക്കുകയായിരുന്നു.
ഇതിനെതിരെ വൈലോപ്പിള്ളിയുടെ കവിതാ സമാഹാരം ചിന്താ ജെറോമിന് അയച്ചു കൊടുത്തുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് സെന്‍ട്രല്‍ മണ്ഡലം പ്രസിഡന്റ് എം.വി. ആന്റണി അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സിജോ ജോസഫ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒ.ഡി. സേവ്യര്‍, ബ്ലോക്ക് സെക്രട്ടറി ബെന്നി കുന്നപ്പിള്ളി, നയന്‍ സോളമന്, ഫ്രാന്‍സിസ് തേനാന്പറമ്പില്, സതീഷ് പ്രഭു തുടങ്ങിയവര്‍ പ്രസംഗിച്ചു.