പെരുമ്പാവൂര്‍: കലാസാംസ്കാരിക മണ്ഡലത്തിലെ വിവിധസംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ 30 മുതല്‍ ഫെബ്രുവരി ഒന്നുവരെ പെരുമ്പാവൂര്‍ ഇവിഎം തിയേറ്ററില്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ചലച്ചിത്ര മേളയുടെ ഉദ്ഘാടന സമ്മേളനം ഇന്നു വൈകിട്ട് ആറിന് നടക്കും
പന്ത്രണ്ടോളം ലോകോത്തരസിനിമകളാണ് പെരുമ്പാവൂര്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ദിവസത്തില്‍ നാലു സിനിമാ പ്രദര്‍ശനം എന്നരീതിയില്‍ മൂന്ന് ദിവസംകൊണ്ട് പന്ത്രണ്ട് സിനിമകള്‍ പെരുമ്പാവൂരിലെ ഇവിഎം സിനിമാ തീയറ്ററുമായി സഹകരിച്ച് പ്രദർശിപ്പിക്കും. ഇതോടനുബന്ധിച്ചു നടത്തിയ വാർത്താ സമ്മേളനത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗം മമ്മി സെഞ്ചറി, ചലച്ചിത്രമേള ചെയര്മാന് ഡോ. വിജയന് നങ്ങേലി, കണ്‍വീനര്‍ റഫീക്ക് ചൊക്ളി, അന്‍വര്‍ പി. സെയ്ത്, പബ്ലിസിറ്റി കണ്‍വീനര്‍ എന്‍.എ. ലുഖ്മാന് തുടങ്ങിയവർ പങ്കെടുത്തു.