നെടുമ്പാശേരി: കുറ്റിപ്പുഴ ക്രിസ്തു രാജ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലിയും പൂർവവിദ്യാർഥി സംഗമവും മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോഷി വേഴപ്പറമ്പിൽ അധ്യക്ഷനായിരുന്നു.
ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തി. സ്കൂളിന്റെ വെബ് സൈറ്റ് ലോഞ്ചിംഗ് ഡോ. സി.ജി. കൃഷ്ണദാസ് നായരും പൂർവവിദ്യാർത്ഥി സംഘടനയുടെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജും നിർവഹിച്ചു.
ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, അങ്കമാലി എഇഒ പി. അംബിക, പിടിഎ പ്രസിഡന്റ് ഷിബി പുതുശേരി, സ്കൂൾ പ്രധാനാധ്യാപിക പി.പി. ലീന, ഒഎസ്എ പ്രസിഡന്റ് പി. രാജീവ്, സെക്രട്ടറി സെബാസ്റ്റ്യൻ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.
സ്കൂളിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളും അവതരിപ്പിച്ച കലാസന്ധ്യയും നടന്നു.