കോലഞ്ചേരി: ചെമ്മനാട് പബ്ലിക് ലൈബ്രറി, സുധീന്ദ്ര മെഡിക്കൽ മിഷൻ കാർക്കിനോസ് ഹെൽത്ത്കെയർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ചെമ്മനാട് പബ്ലിക് ലൈബ്രറിയിൽ മെഗാ കാൻസർ പ്രതിരോധ പരിശോധനാ ക്യാമ്പ് നടത്തി.
തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശൻ അധ്യക്ഷത വഹിച്ച യോഗം ചാലക്കുടി പാർലമെന്റ് അംഗം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. ഏയ്ഞ്ചല എലിസബത്ത് ഈപ്പൻ മുഖ്യ സന്ദേശം നൽകി. വായനശാലയിലേക്ക് വാങ്ങിയ പുസ്തകങ്ങളുടെ സമർപ്പണം തിരുവാണിയൂർ ഗ്രന്ഥശാല സമിതി പ്രസിഡന്റ് ഡോ. കെ.ആർ. പ്രഭാകരൻ ലൈബ്രേറിയൻ ഷെറിൻ സി. പോളിനു നൽകി നിർവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, ബ്ലോക്ക് അംഗം ബേബി വർഗീസ്, വാർഡ് അംഗം ജിബു ജേക്കബ്, മാധവൻ തിരുവാണിയൂർ, വിജു പാലാൽ, സി.പി. കുര്യാക്കോസ്, കെ. അരുൺ എന്നിവർ പ്രസംഗിച്ചു. 130 പേർ പങ്കെടുത്തു.