കോലഞ്ചേരി: എംഒഎസ്സി നഴ്സിംഗ് കോളജ് കോലഞ്ചേരി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോലഞ്ചേരി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ പാങ്കോട് ഗവ. എൽപി സ്കൂളിൽ ഹെൽത്ത് ക്യാമ്പ് "കിരണം 2023’ സംഘടിപ്പിച്ചു. ക്യാമ്പിൽ ദന്ത, നേത്ര, ചർമ്മ വിഭാഗങ്ങളിൽ സേവനം ലഭ്യമാക്കി. ഗവ. എൽപി സ്കൂൾ പ്രധാനാധ്യാപിക പി.സി. എൽസി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഐക്കരനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡംഗം ശ്രീജ സന്തോഷ് ഹെൽത്ത് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. എംഒഎസ്സി നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. എൻ.എ. ഷീല ഷേണായി, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോലഞ്ചേരി ഡിവിഷൻ ചെയർമാൻ രഞ്ജിത്ത് പോൾ, പിടിഎ പ്രസിഡന്റ് കെ.ടി. ജയൻ, ഡോ. പ്രീതി ജവഹർ, ലിൻസി ഐസക്, ദീപക് കെ നായർ, ബിനു ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് സ്കൂൾ കുട്ടികൾക്കായ് വൈവിധ്യമാർന്ന ദൃശ്യ വിസ്മയങ്ങൾ കാഴ്ചവച്ചു.