കോതമംഗലം: പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡിലെ ചെങ്കര ചേറായി പാടശേഖരത്ത് നടത്തിയ മുണ്ടകൻ നെൽകൃഷിക്ക് നൂറുമേനി വിളവ്. പിണ്ടിമന കൃഷിഭവന്റെയും, പാടശേഖരത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് തരിശു പാടത്ത് കൃഷിയിറക്കിയത്. കൃഷിഭവനിൽനിന്നു സൗജന്യമായി നൽകിയ മനു, രത്ന വിത്തുകളും, കക്കയുമാണ് കൃഷിക്കായി ഉപയോഗിച്ചത്.
ചേലാട് ചേറായിൽ വിൻസന്റ് എന്ന കർഷകന്റെ മൂന്ന് ഏക്കറോളം വരുന്ന പാടശേഖരം കർഷകരായ ബെന്നി പുതുക്കയിൽ, മാളിയേലിൽ എം.എസ്. ജോർജ്, എൽദോസ് തുടുമ്മേൽ എന്നിവർ പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്.
കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷന്മാരായ സിബി പോൾ, മേരി പീറ്റർ, അംഗങ്ങളായ വിത്സൺ കെ. ജോൺ, ലത ഷാജി എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ഇ.എം. മനോജ്, കൃഷി അസി. വി.കെ. ജിൻസ് എന്നിവർ പ്രസംഗിച്ചു.