മഞ്ചേരി: കഞ്ചാവുമായി ബംഗാൾ സ്വദേശിയായ യുവാവിനെ മഞ്ചേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ.ടി ഷിജുവും സംഘവും അറസ്റ്റ് ചെയ്തു. ബംഗാൾ ബിർബും ജില്ലയിൽ സൈന്തിയ പാൻ റൂയ് ഗർഗാരിയ സാഹേബ് (24) ആണ് പിടിയിലായത്. മഞ്ചേരി നെല്ലിപ്പറന്പിൽ എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും മഞ്ചേരി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. യുവാവിൽ നിന്നു 2.093 കിലോ കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, സൈബർസെൽ പ്രിവന്റീവ് ഓഫീസർ ഷിബുശങ്കർ, പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ വഹാബ്, ആസിഫ് ഇഖ്ബാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷബീറലി ഷംനാസ്, അഖിൽദാസ് അക്ഷയ്, വിനീത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.