കട്ടപ്പന: മൂന്നുനോന്പിനോടനുബന്ധിച്ച് ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന പ്രാർഥനായോഗത്തിന്റെ നേതൃത്വത്തിൽ നെറ്റിത്തൊഴു താബോർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലും ഏലപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലും 30, 31 ഫെബ്രുവരി ഒന്ന് തിയതികളിൽ ധ്യാനയോഗങ്ങൾ നടത്തും.
നെറ്റിത്തൊഴു, കട്ടപ്പന മേഖലകളുടെ ധ്യാനയോഗം നാളെ നെറ്റിത്തൊഴു താബോർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ 10നു ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്യും. ഏലപ്പാറ, തേക്കടി മേഖലകളുടെ ആഭിമുഖ്യത്തിലുള്ള ധ്യാനയോഗം നാളെ ഏലപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ 10നു റാന്നി പെരുനാട് ബഥനി ആശ്രമം മുൻ സുപ്പീരിയർ തോമസ് റന്പാൻ ഉദ്ഘാടനം ചെയ്യും.