മുണ്ടത്തിക്കോട്: ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മേലിട്ട് പാലത്തിങ്കൽ വീട്ടിൽ ബോബൻ മകൻ ബോസ്(27) ആണ് മരിച്ചത്. ഇന്നലെ രാവിലെ ബൈക്കിൽ ബംഗളൂരിലേക്ക് പോകുന്നതിനിടെ കോയന്പത്തൂരിൽ വച്ച് ലോറി ഇടിച്ചാണ് അപകടം.
ബംഗളൂരിൽ സോഫ്റ്റ്വെയർ എൻജിനീയറാണ്. ബംഗളൂരിൽ യാത്ര ചെയ്യാൻ വീട്ടിൽ വന്ന് ബൈക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ബൈക്കിനു തൊട്ടു പിറകിൽ അങ്കിളും, ആന്റിയും, മകനും കാറിൽ ഉണ്ടായിരുന്നു. വളവ് തിരിഞ്ഞ് വരുന്ന ലോറി ബോസ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് ബോസ് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ബോസിന്റെ അങ്കിളും കുടുംബവും തൊട്ടടുത്തുള്ള സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം ഇന്നു നാലിന് മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയത്തിൽ. അമ്മ: മേരി റോസ്. (അധ്യാപിക, ചൂണ്ടൽ എൽഐജി എച്ച്എസ്), സഹോദരങ്ങൾ: ബ്യൂല, ബ്ലിസ്. സഹോദരിയുടെ ഭർത്താവ് ഷോബിൻ.