പാവറട്ടി: ഏനാമാക്കൽ പരിശുദ്ധ കർമലമാതാവിൻ ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി. രാവിലെ നടന്ന ആഘോഷമായ തിരുനാൾ ഗാനപൂജയ്ക്ക് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികത്വം വഹിച്ചു. റവ. ഡോ. ലിൻസൻ തട്ടിൽ തിരുനാൾ സന്ദേശം നൽകി. തിരുനാൾ ദിവ്യബലിക്കു മുൻപായി സെന്റ് ആൻസ് കപ്പേളയിൽ നിന്ന് ഇടവക ദേവാലയത്തിലേയ്ക്കു പ്രസുദേന്തിമാരെ സ്വീകരിച്ചാനയിച്ചു. വൈകീട്ട് വാദ്യമേളങ്ങളുടെയും മുത്തുകുടകളുടേയും പൊൻകുരിശുകളുടേയും അകമ്പടിയോടെ നടന്ന തിരുനാൾ പ്രദക്ഷിണത്തിൽ വിശ്വാസതീഷ്ണതയോടെ നിരവധി പേർ പങ്കെടുത്തു.
ഇടവക വികാരി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ തിരുനാൾ തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി. രാത്രി സംഗീതനിശയും അരങ്ങേറി. ജനറൽ കൺവീനർ സി.ഡി. ലിയോ, പള്ളി ട്രസ്റ്റിമാരായ സി.ആർ. മാത്യു, ബിജോയ് പെരുമാട്ടിൽ, ജോസഫ് ആറ്റ്ലി, പി.ഐ. തോമസ്, എന്നിവർ ആഘോഷ ചടങ്ങുകൾക്കു നേതൃത്വം നൽകി.