തിരുവില്വാമല: കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ മെമ്മോറിയൽ ട്രസ്റ്റ് 11-ാം വാർഷികവും അദ്ദേഹത്തിന്റെ ഓർമദിനവും ആചരിച്ചു. അനുസ്മരണ സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഐവർമഠം ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് പ്രസിഡന്റ് കലാമണ്ഡലം നാരായണൻ നായർ അധ്യക്ഷനായിരുന്നു.
ഗോപി എൻ. പൊതുവാൾ, തൊഴൂർ നാരായണൻകുട്ടി, ഡോ. സദനം ഹരികുമാർ, വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം കുട്ടി നാരായണൻ, ആയാംകുടി കുട്ടപ്പമാരാർ, കടവല്ലൂർ ഗോപാലകൃഷ്ണൻ, കലാമണ്ഡലം പ്രശാന്ത്, പി. കൃഷ്ണകുമാർ, എൻ. രാംകുമാർ എന്നിവർ സംസാരിച്ചു.
ചൂണ്ടൽ പഞ്ചായത്തിൽ
ചുവട് അയൽക്കൂട്ട സംഗമം
കേച്ചേരി: കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ചുവട് അയൽക്കൂട്ട സംഗമങ്ങൾ ചൂണ്ടൽ പഞ്ചായത്തിൽ തുടങ്ങി. വാർഡ് 14ലെ കേച്ചേരി നാസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചുവട് അയൽക്കൂട്ട സംഗമവും റിപ്പബ്ലിക് ദിനാഘോഷവും ചൂണ്ടൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ലീല ഉദ്ഘാടനം ചെയ്തു. നാസ് കുടുംബശ്രീ പ്രസിഡന്റ് നിസാ റഹ്മാൻ അധ്യക്ഷത വഹിച്ചു.