അയ്യന്തോൾ: കളക്ടറേറ്റിനു സമീപം വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു നിർത്താതെ പാഞ്ഞ വാഗൺ ആർ കാർ പോലീസും നാട്ടുകാരും ചേർന്നു പിടികൂടി.
കാർ ഒാടിച്ചിരുന്ന മദ്യലഹരിയിൽ ആയിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് വെസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. ലോട്ടറി ഒാഫീസിലെ രണ്ടു ജീവനക്കാരെയും ബസ് കാത്തുനിന്നിരുന്ന ഒരാളെയുമാണ് കാർ ഇടിച്ചത്. ആർക്കും പരിക്ക് ഗുരുതരമല്ല.
ഇന്നലെ രാവിലെ കളക്ടറേറ്റിനു മുന്നിൽ ധർണ നടക്കുന്നതിനിടെയാണു സംഭവം. ഇതേ സമയം വാഹനങ്ങൾ തമ്മിൽ കൂട്ടിയിച്ച് മറ്റു രണ്ട് അപകടങ്ങളും പരിസരത്തു നടന്നു.
ബൈക്കും കാറും ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടങ്ങൾ ഉണ്ടായത്. അപകടത്തിൽപെട്ടവർക്കു നിസാര പരിക്കേറ്റു.