തൃശൂർ: മണ്ണുത്തി ദേശീയപാത 2023 പകുതിയോടെ കാമറ നിരീക്ഷണത്തിലാക്കുമെന്ന് മന്ത്രി കെ. രാജൻ. വലിച്ചെറിയൽമുക്ത കേരളം കാന്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുഞ്ഞനംപാറ മുതൽ വാണിയംപാറ വരെയുള്ള ദേശീയപാതയിലാണ് കാമറകൾ മിഴി തുറക്കുക. മണ്ണുത്തി പോലീസ് സ്റ്റേഷനിൽ ഇതിന് ആവശ്യമായ സൗകര്യം ഒരുക്കും.
കാമറ സ്ഥാപിക്കുന്നതോടെ മാലിന്യങ്ങൾ പൊതുഇടങ്ങളിൽ വലിച്ചെറിയുന്നവരെയും നിയമ ലംഘനം നടത്തുന്നവരെയും കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം കർ്മ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടമായാണ് വലിച്ചെറിയൽ മുക്ത ക്യാന്പയിന് റിപ്പബ്ലിക് ദിനത്തിൽ തുടക്കം കുറിച്ചത്. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. രവി മാലിന്യമുക്ത യജ്ഞ പ്രതിജ്ഞ ചൊല്ലി.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണികൃഷ്ണൻ, പി.പി. രവീന്ദ്രൻ , തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടർ ബെന്നി ജോസഫ് , ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു, പി.എൻ. ബാബു, ബ്ലോക്ക് സെക്രട്ടറി എം. ബൈജു, ക്ലീൻ കേരള കന്പനി ജില്ലാ മാനേജർ ശംഭു ഭാസ്ക്കർ, നവകേരളം കർമ്മ പദ്ധതി 2 ജില്ലാ കോർഡിനേറ്റർ സി. ദിദിക, ജനപ്രതിനിധികൾ, കുടുംബശ്രീ, ഹരിത കർമസേന അംഗങ്ങൾ പങ്കെടുത്തു.