തൃശൂർ: വിദ്യാഭാസ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ഡോ. കെ. ഗോപാലൻ മെമ്മോറിയൽ പുരസ്കാരം മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി.പി. നന്ദകുമാറിനു സമ്മാനിച്ചു.
തൃശൂരിൽ സംഘടിപ്പിച്ച ചടങ്ങിൽ കുസാറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. പി. ജയകൃഷ്ണൻ പുരസ്കാരം കൈമാറി. ടിഎംഎ പ്രസിഡന്റ് കെ. പോൾ തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടിഎംഎ സെക്രട്ടറി എം. മനോജ് കുമാർ, സീനിയർ വൈസ് പ്രസിഡന്റ് ജിയോ ജോബ്, പി.കെ. വിജയകുമാർ ഐആർഎസ്, ഡോ. കൃഷ്ണമൂർത്തി, ഡോ. കെ.ആർ. രാജൻ എന്നിവർ പ്രസംഗിച്ചു.