ചാലക്കുടി: കൊന്നക്കുഴിയിൽ ഭാര്യയെ കുത്തിപരിക്കേല്പിച്ച ഭർത്താവ് അറസ്റ്റിൽ. അയ്യന്പുഴ ഉപ്പുകല്ല് താണിക്കോട് ആലപ്പാട്ട് അനീഷിനെ(35) യാണ് അതിരപ്പിള്ളി എസ്ഐ ടി.സി. നാരായണൻ അറസ്റ്റു ചെയ്തത്.
കൊന്നക്കുഴി പാറടത്താൻ വീട്ടിൽ രാജി(32) യ്ക്കാണ് കുത്തേറ്റത്. രാജി കഴിഞ്ഞ അഞ്ചുമാസമായി ഭർത്താവുമായി അകന്ന് കൊന്നക്കുഴിയിലുള്ള അമ്മായിയുടെ വീട്ടിൽ വന്ന് താമസിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കൊന്നക്കുഴിയിലെത്തിയാണ് ആക്രമണം നടത്തിയത്. മൂന്ന് കുത്തേറ്റ രാജിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.