+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ടി​ക്കൊണ്ടി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ ക​ത്തിന​ശി​ച്ചു

കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലെ കൊ​ട​ക​ര മേ​ൽ​പ്പാ​ല​ത്തി​ൽ ഗു​ഡ്സ് ഓ​ട്ടോ ക​ത്തി ന​ശി​ച്ചു. ഇന്നലെ വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് സ്ക
ഓ​ടി​ക്കൊണ്ടി​രു​ന്ന ഗു​ഡ്സ് ഓ​ട്ടോ ക​ത്തിന​ശി​ച്ചു
കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലെ കൊ​ട​ക​ര മേ​ൽ​പ്പാ​ല​ത്തി​ൽ ഗു​ഡ്സ് ഓ​ട്ടോ ക​ത്തി ന​ശി​ച്ചു. ഇന്നലെ വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് സ്കാ​നിം​ഗ് മെ​ഷീ​ൻ കൊ​ണ്ടു​വ​ന്ന ശേ​ഷം തി​രി​കെ ആ​ലു​വ​യി​ലേ​ക്ക് ് പോ​കു​ന്ന​തി​നി​ടെ​യാ​ണ് കൊ​ട​ക​ര മേ​ൽ​പ്പാ​ലം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ തീ​പി​ടു​ത്ത​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​ൽ തീ​പ​ട​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളും പു​റ​ത്തേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു. കൊ​ട​ക​ര പോലീ​സും സ്ഥ​ല​ത്തെ​ത്തി.

ക​യ്പ​മം​ഗ​ല​ത്ത് മ​ത്സ്യത്തൊ​ഴി​ലാ​ളി​യു​ടെ വീ​ട് ക​ത്തിന​ശി​ച്ചു

ക​യ്പ​മം​ഗ​ലം: ക​യ്പ​മം​ഗ​ല​ത്ത് മ​ത്സ്യ തൊ​ഴി​ലാ​ളി​യു​ടെ വീ​ട് ക​ത്തി ന​ശി​ച്ചു. ക​യ്പ​മം​ഗ​ലം വെ​സ്റ്റ് ഡോ​ക്ട​ർ പ​ടി​ക്ക് പ​ടി​ഞ്ഞാ​റ് പോ​ണ​ത്ത് വി​ജീ​ഷി​ന്‍റെ ഓ​ല​മേ​ഞ്ഞ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.

വൈ​ദ്യു​തി ഷോ​ട്ട്സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ച​നി​ല​യി​ലാ​ണ്. അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് വെ​ള്ളം പ​ന്പ് ചെ​യ്ത് തീ ​അ​ണ​ച്ച​ത്. അ​പ​ക​ട സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടി​ക​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും എ​ത്തി​യി​രു​ന്നു. ഇ.​ടി. ടൈ​സ​ണ്‍ എം​എൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന ര​വി തു​ട​ങ്ങി​യ​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.