മലപ്പുറം: സാമൂഹികവനവത്കരണ വിഭാഗവും മലപ്പുറം പ്രസ് ക്ലബും ചേർന്നു മാധ്യമ പ്രവർത്തകർക്കായി ’കാടറിവ്’പ്രകൃതിപഠന ക്യാന്പ് നടത്തി. നെടുങ്കയം ഗസ്റ്റ് ഹൗസിലും നിലന്പൂർ കാട്ടിലുമായിട്ടായിരുന്നു ക്യാന്പ്. 15 കിലോമീറ്ററോളം ഉള്ളിലേക്ക് ചെറുപുഴയിലെ എഴുത്തുപാറ വരെ കാൽനടയായി സഞ്ചരിച്ച് കാടിനെ അറിഞ്ഞു. സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ സജികുമാർ പൊറ്റശേരി ക്ലാസെടുത്തു.
റേഞ്ച് ഓഫീസർ രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ റിയാദ്, പ്രസന്നൻ, പ്രസ് ക്ലബ് ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. നിലന്പൂർ കാട്ടിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള വാച്ചർമാരായ ജോർജ്, ഗോപാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വനയാത്ര.