കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം സ്കൂള്‍ ഗ്രൗണ്ടില്‍ മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ആന്റണി മഠത്തുംപടി അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സിയാദ് റഹ്മാന് മുഖ്യാതിഥിയായി. ഉമ തോമസ് എംഎല്‍എ ജൂബിലി സുവനീര്‍ പ്രകാശനം ചെയ്തു. കൗണ്‍സിലര്‍ ശാന്ത വിജയന്, ഡിഇഒ എ.ആര്. സുധര്‍മ, ഹെഡ്മാസ്റ്റര് പി.ജെ. ബെന്നി, മാനേജ്മെന്റ് ട്രസ്റ്റി ജോയി അമ്പാട്ട്, പിടിഎ പ്രസിഡന്റ് മുഹമ്മദ് ബഷീര്‍, സ്റ്റാഫ് സെക്രട്ടറി സി. ജോയ്സി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ ഈവര്‍ഷം വിരമിക്കുന്ന എന്‍.വി. ബേബി, രഹ്ന ഹമീദ് എന്നിവര്‍ക്ക് ഉപഹാരവും യാത്രയയപ്പും നല്കി. ഐപിഎല്‍ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന് ലഭിച്ച പൂര്‍വ വിദ്യാര്‍ഥി അബ്ദുള്‍ ബാസിതിനെ ചടങ്ങില്‍ ആദരിച്ചു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ദഫ്മുട്ടില് എഗ്രേഡ് ലഭിച്ച സ്കൂള്‍ ടീമിന് ക്യാഷ് അവാര്‍ഡും മമെന്റോയും നല്കി. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും വിവേകാനന്ദ്-ദേവി ചന്ദന ടീമിന്റെ നേതൃത്വത്തിലുള്ള മെഗാഷോയും ഉണ്ടായിരുന്നു. 2022 ഓഗസ്റ്റ് 15ന് പൂര്‍വ വിദ്യാര്‍ഥിയായ മാര്‍ ജോസ് പുത്തന്‍വീട്ടിലാണ് ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.