അങ്കമാലി: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സ്കൂൾ ഓഫ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ എംബിഎ, എംഎച്ച്ആർഎം 2020 ബാച്ചുകളുടെ പ്ലേസ്മെന്റ് കൾമിനേഷനും പാസിംഗ് ഔട്ട് സെറിമോണിയും നടത്തി.
ചടങ്ങിൽ ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി അങ്കമാലി പ്രിൻസിപ്പൽ റവ. ഡോ. ജോണി ചാക്കോ മംഗലത്ത് അധ്യക്ഷത വഹിച്ചു. ജോയ് ആലുക്കാസ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ് പാസിംഗ് ഔട്ട് സന്ദേശം നൽകി വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു. ഉന്നത നിയമനങ്ങൾ ലഭിച്ച വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. പ്രഫ. ജിയോ ബേബി, വൈസ് പ്രിൻസിപ്പാൾ റവ. ഡോ. റോബിൻ ചിറ്റുപറമ്പിൽ, അസി. പ്രഫ. ഷോബിൻ തോമസ്, അസി. പ്രഫ. ജെ. ജിഷ, അസി. പ്രഫ ചിഞ്ചു അനൂപ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.