വൈപ്പിൻ : വൈപ്പിൻ ബസുകളുടെ നഗരപ്രവേശനത്തിന്റെ ഭാഗമായി കഐസ്ആർടിസി ബസുകളുടെ സർവ്വീസ് ഫ്ളാഗ് ഓഫ് ചെയ്യാൻ എത്തിയ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വേദിക്കരികെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി.
യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിൽ വളരെ രഹസ്യമായി വൈപ്പിൻ ബസ് സ്റ്റാൻഡിൽ നിന്നും ബസിൽ കയറിയ ഒരുസംഘം യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ ഗോശ്രീ കവലയിൽ ചാടിയിറങ്ങിയാണ് കരിങ്കൊടി വീശി വേദിക്കരുകിലേക്കെത്തിയത്. അപ്രതീക്ഷിതമെങ്കിലും പോലീസ് പ്രവർത്തകരെ തടയുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഇടതു സർക്കാരിന്റെ കാലത്ത് ഇത് മൂന്നാം തവണയാണ് വൈപ്പിൻ ബസുകളുടെ നഗരപ്രവേശനമെന്ന പേരിൽ ഫ്ലാഗ് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി പറയുന്നു. വൈപ്പിൻ ജനതക്ക് വേണ്ടത് സ്വകാര്യ ബസുകളുടെ നഗരപ്രവേശനമാണെന്നും എംഎൽഎ നടത്തിയത് ജനവഞ്ചനയാണെന്നും ടിറ്റോ തുടർന്ന് ആരോപിച്ചു.
ചെറായി ദേവസ്വം നടയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ ഫ്ലാദ് ഓഫും സംഘടിപ്പിച്ചിരുന്നു.
ബിജെപി പ്രതിഷേധ മാർച്ച് നടത്തി
വൈപ്പിൻ: സ്വകാര്യ ബസുകളുടെ നഗരപ്രവേശനം അനുവദിക്കാതെ ഇടതു സർക്കാർ ജനത്തെ വഞ്ചിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ മന്ത്രിയുടെ വേദിക്കരികിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.പ്രകടനപത്രിയകയിൽ സ്വകാര്യ ബസുകളുടെ നഗരപ്രവേശനം ഉറപ്പു നൽകിയശേഷം ഇപ്പോൾ നാലു കെഎസ്ആർടിസി ബസുകൾ സർവീസിനിറക്കി ജനത്തെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി കെ.എസ്. ഷൈജു ആരോപിച്ചു.