മൂവാറ്റുപുഴ: ദീപിക, ഡിസിഎൽ, ഒലീവിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്ക് മൂവാറ്റുപുഴയില്‍ സ്വീകരണം നല്കി. കിക്ക് ഔട്ട് എന്ന പേരില്‍ സംഘടിപ്പിച്ച ബോധവത്കരണ സന്ദേശയാത്രയ്ക്ക് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ്എസിലാണ് സ്വീകരണം നല്‍കിയത്. രാഷ്ട്രദീപിക ഡയറക്ടര്‍ റവ.ഡോ.തോമസ് പോത്തനാമൂഴി ഉദ്ഘാടനം നിര്‍വഹിച്ചു. ഒലീവിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ കെ.ടി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. റവ.ഫാ. റോയി കണ്ണന്‍ചിറ(കൊച്ചേട്ടൻ )സിഎംഐ മുഖ്യസന്ദേശം നല്കി. ദീപിക ജനറൽ മാനേജർ (സർക്കുലേഷൻ) ഫാ.ജിനോ പുന്നമറ്റത്തിൽ, സെന്റ് അഗസ്റ്റിന്‍സ് ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ ജ്യോതി മരിയ സിഎംസി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിഎഫ്സി അഡ്വൈസറി ബോര്‍ഡ് ചെയര്മാന് ജോയി നടുക്കുടി സന്ദേശം നല്കി. ഡിസിഎൽ പ്രവിശ്യ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട്, എം.ആര്. രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തി. ടി.ആര്. ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.