ആരക്കുഴ: ബിഎസ്എൻഎൽ നെറ്റ്വർക്ക് തകരാർ തുടർക്കഥയാകുന്നു. പണ്ടപ്പിള്ളി പ്രദേശത്ത് ബിഎസ്എൻഎൽ ഇന്നലെ മുഴുവൻ സമയം തകരാറിലായിരുന്നു. മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമായി. ഒപ്റ്റിക് ഫൈബർ കേബിൾ വഴിയുള്ള ഫോണുകളും ഇന്റർനെറ്റ് സേവനങ്ങളും തടസമില്ലാതെ ലഭിച്ചു. എന്നാൽ ടവർ വഴിയുള്ള യാതൊരു സേവനങ്ങളും ഉപഭോക്താക്കൾക്കു ലഭിച്ചില്ല.
കഴിഞ്ഞയാഴ്ചയിലും ബിഎസ്എൻഎൽ തകരാർ ഉപഭോക്താക്കളെ വലച്ചിരുന്നു. കേബിൾ വഴിയുള്ള സേവനങ്ങളും തടസപ്പെടതോടെ ഓഫീസുകളിലെ പ്രവർത്തനങ്ങളും താറുമാറായി. പോസ്റ്റ് ഓഫീസിലെ ചില സേവനങ്ങൾ, സപ്ലൈകോയിലെ സബ്സിഡി ഉത്പന്നങ്ങളുടെ വിതരണം എന്നിവയും ധനകാര്യ സ്ഥാപനങ്ങളിലെ ഓൺലൈൻ ഇടപാടുകളും തടസപ്പെട്ടിരുന്നു. ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.