കോലഞ്ചേരി: പൂതൃക്ക ഗവ.സ്കൂൾ ആഗോള അലുമ്നി സമ്മേളനം നാളെ നടക്കും.1912ൽ ആരംഭിച്ച സ്കൂളിൽ പതിനയ്യായിരത്തിൽ പരം അംഗങ്ങൾ പൂർവ വിദ്യാർഥികളായുണ്ട്. കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്രഫ. എം.പി. മത്തായി, സി.എൻ. മോഹനൻ, റിയ ജോയ്, ജയകുമാർ ചെങ്ങാമനാട് തുടങ്ങിയ പ്രഗത്ഭർ പൂതൃക്ക സ്കൂൾ പൂർവ വിദ്യാർഥികളാണ്.
പൂർവ വിദ്യാർഥി സംഘടനയായ ആപ്സ് (അലുമ്നി അസോസിയേഷൻ പൂതൃക്ക സ്കൂൾ) ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലെ ചാപ്റ്റർ പ്രതിനിധികൾ പങ്കെടുക്കും. സ്മരണിക പ്രകാശനം, ആപ്സ് വെബ്സൈറ്റ് ലോഞ്ച്, സ്കോളർഷിപ് പ്രഖ്യാപനം, മെമ്പർഷിപ് വിതരണം, ബിസിനസ് മീറ്റ്, കലാസന്ധ്യ, സ്നേഹ വിരുന്ന് എന്നിവ നടക്കും.
മീറ്റിന്റെ ഭാഗമായി ആപ്സും കോലഞ്ചേരി സ്കൈ ഹൈ എഡ്യൂക്കേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന റസ്റ്റിക് ട്രെയ്ൽസ് ഓൾ കേരള വില്ലജ് സൈക്ലിംഗ് ടൂർ നാളെ രാവിലെ ഏഴിനു നടക്കും. ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ വിനോദ സഞ്ചാര മേഖലകളായ പാലാക്കാമറ്റം പുഞ്ച, രാമമംഗലം അമ്പലം, ഷഡ്കാല ഗോവിന്ദ മാരാർ സ്മാരകം, ശൂലം വെള്ളച്ചാട്ടം, കൊച്ചരീക്കൽ ഗുഹ, അരീക്കൽ വെള്ളച്ചാട്ടം, കിഴുമുറി മണൽക്കടവ്, പിറവം പാഴൂർ മന തുടങ്ങിയ പത്തോളം പ്രദേശങ്ങളെ കോർത്തിണക്കികൊണ്ടുള്ള 50 കിലോമീറ്റർ പ്രദേശമാണ് യാത്രികർ സന്ദർശിക്കുന്നത്. എസ്എംആർഐ കൊച്ചിയുടെ സഹകരണത്തോടെ സൈക്ലിംഗ് ഗെയിംസും ഉൾപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ 100 പേർക്കാണ് പങ്കെടുക്കുവാൻ സാധിക്കുന്നത്. ഫോൺ: 9747550530, 9745482028.