കരുമാലൂർ: രണ്ടാം നവകേരളം കർമ പദ്ധതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന "വലിച്ചെറിയൽ മുക്ത കേരളം കാമ്പയിന് ജില്ലയിൽ തുടക്കമായി. കരുമാലൂർ പഞ്ചായത്ത് വാർഡ് 20 മാഞ്ഞാലി ചുവട് കവലയിൽ മന്ത്രി പി. രാജീവ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു അധ്യക്ഷയായി.
വ്യക്തി ശുചിത്വത്തിൽ കൃത്യത കാണിക്കുന്ന മലയാളികൾ പൊതുശുചിത്വത്തിനു പ്രധാന്യം നൽകണമെന്ന് മന്ത്രി പറഞ്ഞു. ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടിയ കേരളത്തെ ജനകീയ പങ്കാളിത്തത്തോടെ പൊതു ഇട മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റണം. കളമശേരി മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രവർത്തനങ്ങളിൽ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും നല്ല പ്രാധാന്യം നൽകുന്നുണ്ട്. ശുചിത്വത്തിനൊപ്പം കളമശേരി മണ്ഡലം കാമ്പയിൻ ഇതിന്റെ ഭാഗമായാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവ കേരളം കർമ്മ പദ്ധതി ജില്ലാ കോ -ഓർഡിനേറ്റർ എസ്. രഞ്ജിനി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, പഞ്ചായത്ത് അംഗങ്ങൾ, എസ്എൻ ജിസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് എൻഎസ്എസ് വോളന്റിയർമാർ, ഹരിത കർമസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.