കൊച്ചി: വിയോജിപ്പിനുള്ള അവകാശം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണെന്ന് മന്ത്രി പി. രാജീവ്. സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടില്‍ 74-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഈ ദിവസത്തിന്റെ സന്ദേശമെന്നും മന്ത്രി പറഞ്ഞു.
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത. വിഭജനത്തിനുശേഷം ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായി. മതപരമായ വിഭജനത്തിന്റെ പേരില്‍ രൂപം കൊണ്ട രാജ്യങ്ങള്‍ അവരുടെ ആശയങ്ങള്‍ തെറ്റാണെന്ന് പിന്നീട് തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ ശക്തമായാലേ കേന്ദ്രവും രാജ്യവും ശക്തമാകുകയുള്ളൂ. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ശക്തമായി നിലനില്ക്കാന് ധനപരമായ ഫെഡറലിസം പ്രാധാന്യമുള്ളതാണ്. ഇതു സംരക്ഷിക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.
പരേഡിലെ മികച്ച ടീമുകള്‍ക്ക് മന്ത്രി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിവില്‍ സ്റ്റേഷന് പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ എംഎല്‍എമാരായ കെ.എന്‍. ഉണ്ണികൃഷ്ണന്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹിം, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍കുമാര്‍ മീണ, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് കെ. സേതുരാമന്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു