+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ടു​ക്കി പ്ര​സ്ക്ല​ബ് മീ​ഡി​യ ക്ല​ബ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ളി​ൽ മാ​ധ്യ​മ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ടു​ക്കി പ്ര​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന മീ​ഡി​യ ക്ല​ബ്ബി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​
ഇ​ടു​ക്കി പ്ര​സ്ക്ല​ബ് മീ​ഡി​യ  ക്ല​ബ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ളി​ൽ മാ​ധ്യ​മ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​ടു​ക്കി പ്ര​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന മീ​ഡി​യ ക്ല​ബ്ബി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു കു​മാ​ര​മം​ഗ​ലം എം​ക​ഐ​ൻ​എം സ്കൂ​ൾ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സ​നീ​ഷ് ഇ​ള​യി​ട​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
അ​ടു​ത്ത മാ​സം ആ​ദ്യ​ത്തോ​ടെ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ലും മീ​ഡി​യ ക്ല​ബ്ബി​നു തു​ട​ക്ക​മാ​കും. ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മീ​ഡി​യ ക്ല​ബ്ബു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​ർ​ത്ത ത​യാ​റാ​ക്ക​ൽ, റി​പ്പോ​ർ​ട്ടിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ, എ​ഡി​റ്റിം​ഗ്, മാ​ഗ​സി​ൻ, കാ​മ​റ, പ്ര​സ് മീ​റ്റ്, പ്ര​സ് കോ​ണ്‍​ഫ​റ​ൻ​സ്, ഇ​ന്‍റ​ർ​വ്യു, ന്യൂ​മീ​ഡി​യ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും കു​ട്ടി​ക​ളി​ൽ മാ​ധ്യ​മ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് മീ​ഡി​യ ക്ല​ബ്ബി​ന്‍റെ ല​ക്ഷ്യം. ഒ​രു സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണു പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ജി​ല്ല​യി​ലും മ​റ്റു ജി​ല്ല​ക​ളി​ലു​മു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​ണ് ഫാ​ക്ക​ൽ​റ്റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സ്ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ ഇ​ബ്രാ​ഹിം, സെ​ക്ര​ട്ട​റി ജെ​യ്സ് വാ​ട്ട​പ്പി​ള്ളി​ൽ, എ​ക്സി​ക്യൂ​ട്ടീ​വം​ഗം പി.​കെ. ല​ത്തീ​ഫ്, കു​മാ​ര​മം​ഗ​ലം എം​ക​ഐ​ൻ​എം എ​ച്ച്എ​സ്എ​സ് മാ​നേ​ജ​ർ ആ​ർ.​കെ. ദാ​സ്, ഹെ​ഡ്മാ​സ്റ്റ​ർ എ​സ്. സാ​വി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ

അ​റ​ക്കു​ളം: കു​ട​യ​ത്തൂ​ർ, മു​ട്ടം, വെ​ള്ളി​യാ​മ​റ്റം, അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ന​ദീ​തീ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള എം​വി​ഐ​പി ഭൂ​മി വ​നം​വ​കു​പ്പി​നു വി​ട്ടു​ന​ൽ​കു​ന്ന​തി​നു​ള്ള നീ​ക്ക​ത്തി​ൽ അ​റ​ക്കു​ളം ക​ർ​ഷ​ക​കൂ​ട്ടാ​യ്മ പ്ര​തി​ഷേ​ധി​ച്ചു.
വ​നം​വ​കു​പ്പി​നു ന​ദീ​തീ​ര​ത്തെ ഭൂ​മി കൈ​മാ​റാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞാ​ർ, അ​റ​ക്കു​ളം അ​ശോ​ക ക​വ​ല, മൂ​ല​മ​റ്റം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. യോ​ഗ​ത്തി​ൽ മൈ​ക്കി​ൾ പു​ര​യി​ടം, ജെ​യ്സ​ണ്‍ കു​ന്നും​പു​റ​ത്ത്, പി.​കെ. ശ​ങ്ക​പ്പി​ള്ള, വി.​ഐ. മൂ​സ, സോ​മ​ൻ എ​സ്. നാ​യ​ർ, ജോ​സ​ഫ് പ​ര​വ​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.