കൊരട്ടി: കാതിക്കുടം നിറ്റാ ജലാറ്റിൻ കന്പനി സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് കൊരട്ടി റെയിൽവേ സ്റ്റേഷനിലേക്ക് എയർപോർട്ട് ചെയറുകൾ കൈമാറി.
സ്റ്റേഷനിലെത്തുന്ന യാത്രക്കാരുടെ ആവശ്യം പരിഗണിച്ചും സ്റ്റേഷന്റെ പ്രാധാന്യവും കണക്കിലെടുത്താണ് കന്പനി ചെയറുകൾ കൈമാറിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി. റപ്പായി അധ്യക്ഷനായി. കന്പനി ഡിവിഷണൽ ഹെഡ് പോളി സെബാസ്റ്റ്യൻ, കെ.പി. തോമസ്, വി.എം. വാസു, ഗ്രേസി സ്കറിയ, പി.വി. കിഷോർ എന്നിവർ പ്രസംഗിച്ചു.