വെള്ളിക്കുളങ്ങര: ഹോളി ഫാമിലി ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി. കൊടകര ഫൊറോന വികാരി ഫാ. ഡേവിസ് കല്ലിങ്ങൽ കൊടികയറ്റം നിർവഹിച്ചു. 28,29 തീയതികളിലാണ് തിരുനാളാഘോഷം. 28ന് രാവിലെ 6.30ന് ഫാ. പോളി കണ്ണൂക്കാടന്റെ കർമികത്വത്തിൽ ദിവ്യബലി, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, രൂപം എഴുന്നള്ളിച്ചുവക്കൽ, അന്പെഴുന്നള്ളിപ്പ്, രാത്രി 9.15ന് അന്പുപ്രദക്ഷിണം സമാപനം, 29ന് രാവിലെ 10ന് ഫാ. റോബി വളപ്പിലയുടെ കാർമികത്വത്തിൽ പാട്ടുകുർബാന, ഫാ. ഡേവിസ് കിഴക്കുംതലയുടെ സന്ദേശം, ഉച്ചകഴിഞ്ഞ് 2.30ന് ഫാ. ആന്റോ വട്ടോലിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന തുടർന്ന് പ്രദക്ഷിണം എന്നിവയുണ്ടാകും.