കൊരട്ടി: നൈപുണ്യ എക്സലൻസ് 2023 അവാർഡിനു അർഹരായ ഹയർസെക്കൻഡറി വിദ്യാർഥികളെ തെരഞ്ഞെടുക്കാനുള്ള മത്സരങ്ങൾ പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ വച്ചു നടന്നു. വിവിധയിനം മത്സരങ്ങളിൽ ഒട്ടേറെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു. ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന സ്കൂളിനും എക്സലൻസ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയുടെ ഉദ്ഘാടനം കറുകുറ്റി സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിലെ അസിസ്റ്റന്റ് വികാരി ഫാ. ജെസ് ലിൻ തെറ്റയിൽ നിർവഹിച്ചു. ഹയർസെക്കൻഡറി തലത്തിലെ വിദ്യാർഥികൾക്കായി റിസർച്ചിന്റെ പ്രാധാന്യത്തെ കുറിച്ച് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ റവ. ഡോ. കെ.ജെ. പോളച്ചൻ വിശദീകരിച്ചു. നൈപുണ്യ കോളജിലെ ഐക്യുഎസി കോർഡിനേറ്ററും ഡീൻ ഓഫ് സ്റ്റഡീസുമായ ഡോ. ജോയ് പുതുശേരിയും ചടങ്ങിൽ സന്നിഹിതനായി.