കൊടകര: മേൽപ്പാലം ജംഗ്ഷനിൽ റോഡരികിൽ കാഴ്ച മറച്ച് വളരുന്ന മുള അപകട ഭീഷണിയായി.
സർവീസ് റോഡിലെ തൃശൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് എതിർ വശത്തുള്ള ലിങ്ക് റോഡിനോടു ചേർന്നാണ് മുള വളർന്നു നിൽക്കുന്നത്.
ചാലക്കുടി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ കൊടകര ടൗണിലേക്കും ഗാന്ധിനഗർ ഭാഗത്തേക്കും പോകുന്നത് ഈ ലിങ്ക് റോഡിലൂടെയാണ്.
മുളയുടെ ശിഖരങ്ങൾ പടർന്നു പന്തലിക്കാൻ തുടങ്ങിയതോടെ ചാലക്കുടി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് എതിരെ വരുന്ന വാഹനങ്ങൾ കാണാനാവാത്ത സ്ഥിതിയാണ്.
അപകട ഭീഷണി പരിഹരിക്കാൻ നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.