എടതിരിഞ്ഞി: പടിയൂർ പഞ്ചായത്തിലെ കോതറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ തകർന്ന പൈപ്പ് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്റെ അധ്യക്ഷതയിൽ ചേർന്ന കർഷകരുടെയും നാട്ടുകാരുടെയും കെഎൽഡിസി അധികൃതരുടെയും യോഗത്തിലാണ് തീരുമാനം. ഉടൻതന്നെ തകർന്ന പൈപ്പ് നീക്കി പുതിയ പൈപ്പ് സ്ഥാപിക്കാനാണ് തീരുമാനം.
ഇതോടൊപ്പം പാടശേഖരങ്ങളിലേക്ക് വെള്ളം കയറാതിരിക്കാൻ നടപടിയെടുക്കാൻ കെഎൽഡിസി അധികൃതരോട് യോഗം ആവശ്യപ്പെട്ടു. കൃഷിക്ക് ആവശ്യത്തിന് വെള്ളമെടുക്കാനും പാടശേഖരങ്ങളിൽ അധികമായി വെള്ളം കയറി കൃഷി നശിക്കാതിരിക്കാനും ഉതകുന്നതരത്തിലുള്ള സംവിധാനമാണ് ഒരുക്കേണ്ടതെന്നും യോഗം നിർദേശിച്ചു.
കെഎൽഡിസി കനാലിൽനിന്ന് കോതറ കുളത്തിലേക്ക് ഇട്ടിരുന്ന കോതറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വലിയ പൈപ്പാണ് ബണ്ടിലൂടെ പോകുന്ന ഭാഗത്ത് തകർന്നത്. ഇതോടെ, കൃഷിക്കും കുടിവെള്ളത്തിനും ഏറെ ഗുണം ചെയ്യുന്ന പദ്ധതിയുടെ പന്പിംഗ് തടസപ്പെട്ടു. പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിൽ കുടിവെള്ളക്ഷാമവുമായി. ഇതേത്തുടർന്നാണ് പഞ്ചായത്ത് കർഷകരുടെയും ജനപ്രതിനിധികളുടെയും കെഎൽഡിസി അധികൃതരുടെയും യോഗം വിളിച്ചുചേർത്തത്.