പുന്നയൂർക്കുളം: റോഡിലേക്കു മരം വീണു വലിയ അപകടം ഒഴിവായി. കുന്നത്തൂർ പിഎം പാലസിന്റെ ഗേറ്റിനു പടിഞ്ഞാറു വശത്തു നിന്നിരുന്ന വലിയ കാറ്റാടി മരം ഇന്നലെ കാലത്ത് റോഡിലേക്കു വീണു. മരം വീണ സമയം റോഡിൽ ആളുകൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ഇതുമൂലം ഏറെ നേരം സംസ്ഥാന പാതയിൽ വാഹനഗതാഗതം തടസപ്പെട്ടു.
ബൈക്കിൽനിന്നു വീണ്
ഗൃഹനാഥന് പരിക്കേറ്റു
പറപ്പൂർ: ഉൗരകം പതിയാർകുളങ്ങര ക്ഷേത്രത്തിനു സമീപം ബൈക്കിൽ നിന്ന് വീണ് ഗൃഹനാഥന് പരിക്കേറ്റു. പറപ്പൂർ സ്വദേശി ചിറ്റിലപ്പിള്ളി കുന്നത്ത് 53 വയസുള്ള സക്കറിയക്കാണ് പരിക്കേറ്റത്. സക്കറിയയെ പറപ്പൂർ ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറും സ്കൂട്ടറും കൂട്ടിയിടിച്ച്
യാത്രികന് പരിക്ക്
കേച്ചേരി: ബൈപാസ് റോഡിലെ ചിറനെല്ലൂർ സെന്റ് ആന്റണീസ് പള്ളിക്കു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്. ചിറനെല്ലൂർ സ്വദേശി കറപ്പം വീട്ടിൽ അബുബക്കർ(55)നാണ് പരിക്കേറ്റത്. ഇയാളെ കേച്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ടെയായിരുന്നു അപകടം.