പുതുക്കാട്: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിനായി പ്രതീക്ഷ 2023 എന്ന പേരിൽ ശനിയാഴ്ച തൊഴിൽമേള നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തലോർ ദീപ്തി സ്കൂൾ കോന്പൗണ്ടിൽ നടത്തുന്ന തൊഴിൽമേള എംഎൽഎ കെ.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. നെൻമണിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ്, വിദ്യാഭ്യാസ ഡയറക്ടർ ജനറൽ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുക്കും. മുപ്പതോളം സ്വകാര്യ സ്ഥാപനങ്ങളിലേക്കായി 1000 ത്തിലേറെ ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം.
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ, പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് കൗണ്‍സിലിങ് സെൽ, വിഎച്ച്എസ്ഇ തൃശൂർ മേഖല, നെൻമണിക്കര പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു, എംപ്ലോയ്മെന്റ് ഓഫീസർ വി.എം. ഹംസ, അരുണ്‍ എ. ശങ്കർ, അജിത് വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.