തൃശൂർ: പൂർണമായും ജൈവ രീതിയിൽ ഉത്പാദിപ്പിക്കുന്ന "ബാസഗി’ കോഴിയിറച്ചി ഇന്നു മുതൽ വിപണിയിൽ ലഭ്യമാകുമെന്ന് അനിമൽ ഹസ്ബന്ററി എംപ്ലോയിസ് വെൽഫെയർ കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഡോ.പി.ബി.ഗിരിദാസ് പറഞ്ഞു.
കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലെ ബെംഗളൂരു സെൻട്രൽ പൗൾട്രി ഡവലപ്മെന്റ് ഓർഗനൈസേഷനും തൃശൂരിലെ സിൽവർ ഫേണ്‍ കർഷക ഉൽപാദക സംഘവും ചേർന്നാണ് ചാബ്രോ ഇനം കോഴികളുടെ ഇറച്ചി ബാസഗി എന്ന ബ്രാൻഡിൽ വിപണിയില്‍ ഇറക്കുന്നത്. കാഞ്ഞാണി റോഡിലെ ഔട്ട്പോസ്റ്റ് വായനശാലയ്ക്കു സമീപത്തെ ബാസഗി ചിക്കൻ സെന്റർ മുഖേന ഇന്നു മുതൽ ഫ്രൈഡ് ചിക്കനും ചപ്പാത്തിയും നെയ്ച്ചോറും അടങ്ങിയ കോംബോ മീൽ ലഭിക്കും. അടുത്ത ആഴ്ചമുതൽ എലൈറ്റ് സൂപ്പർമാർക്കറ്റ് വഴി കോഴിയിറച്ചി വിപണിയിലെത്തിക്കും. പത്രസമ്മേളനത്തിൽ എസ്എഫ്എഫ്പിഒ എംഡി അഡ്വ.സുജാഭായ്, ജില്ലാ പഞ്ചായത്ത് ഹാച്ചറി മാനേജർ കെ.എൽ.ചാക്കോ എന്നിവർ പങ്കെടുത്തു.