അന്തിക്കാട്: പോലീസ് ചമഞ്ഞ് തട്ടിപ്പുനടത്തിയ കേസിൽ യുവാവ് പിടിയിൽ. തളിക്കുളം കച്ചേരിപ്പടി സ്വദേശി കലാനിവീട്ടിൽ പ്രണവ് പ്രദീപ്(30)നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം.
മണലൂർ പുത്തൻകുളം സ്വദേശി നീരജ് സുനിൽകുമാറും കൂട്ടുകാരായ അതുൽ, ആദർശ് എന്നിവരും ചേർന്ന് സ്കൂട്ടറിൽ വരുന്നതിനിടയിൽ പാന്തോട് സെന്ററിൽവച്ച് മോട്ടോർസൈക്കിളിൽവന്ന പ്രതി പോലീസാണെന്ന് പറഞ്ഞ് മൂവരെയും തടഞ്ഞുനിറുത്തി കഞ്ചാവ് പരിശോധന നടത്തുകയും ആദർശിന്റെ മുഖത്തടിക്കുകയും ചെയ്തു. പിന്നീട് ഇവരുടെ കൂട്ടുകാരനായ ആഷിന്റെ അന്തിക്കാട്ടുള്ള വീട്ടിലേക്കു പോവുകയും നാലുപേരെയും കഞ്ചാവ് ഉൾപ്പടെ വിവിധ കേസുകളിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 30,000 രൂപ കൈക്കലാക്കുകയും ചെയ്തു. മൂവരെയും വീണ്ടും ഭീഷണിപ്പെടുത്തി കാഞ്ഞാണി ബസ് സ്റ്റാൻഡിലെ സൗത്ത് ഇൻഡ്യൻ ബാങ്ക് എടിഎമ്മിൽനിന്ന് നീരജിന്റെ അമ്മയുടെ അക്കൗണ്ടിൽനിന്നും 15,000 രൂപ കൂടി എടുപ്പിച്ച് 45,000 രൂപയുമായിട്ടാണ് പ്രതി കടന്നുകളഞ്ഞത്.
അന്തിക്കാട് ഐഎസ്എച്ച്ഒ പി.കെ. ദാസ്, എസ്ഐ എം.സി. ഹരീഷ്, സീനിയർ സിപിഒ മുരുകദാസ്, സിപിഒ സുർജിത് എന്നിവർ ചേർന്നാണ് പ്രണവിനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും. ഇയാൾക്കെതിരെ തളിപറന്പ്, മലപ്പുറം, എറണാകുളം സൗത്ത്, അന്തിക്കാട്, എന്നീ പോലീസ് സ്റ്റേഷനുകളിലായി 12ൽ പരം കേസുകളുണ്ട്.